കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ യുഡിഎഫ് വിദ്യാർത്ഥി സംഘടനകൾക്ക് ചരിത്ര വിജയം; യൂണിയൻ പിടിച്ചത് എല്ലാ ജനറൽ സീറ്റുകളും നേടി

തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ഭരണം പിടിച്ച്‌ കെ.എസ്.യു, എം.എസ്.എഫ് സഖ്യമായ യു.ഡി.എസ്.എഫ്. ചെയർമാൻ, വൈസ് ചെയർമാൻ പോസ്റ്റുകളും മൂന്ന് ജനറല്‍ സീറ്റും മുന്നണി പിടിച്ചെടുത്തു. എട്ടു വർഷത്തിനുശേഷമാണ് എസ്.എഫ്.ഐയ്ക്ക് യൂണിയൻ ഭരണം നഷ്ടമാകുന്നത്.

പാലക്കാട് വിക്ടോറിയ കോളജില്‍നിന്നുള്ള നിതിൻ ഫാത്തിമ(കെ.എസ്.യു)യാണ് കാലിക്കറ്റ് വിദ്യാർഥി യൂണിയന്റെ പുതിയ ചെയർപേഴ്‌സൻ. പുറമണ്ണൂർ മജ്‌ലിസിലെ മുഹമ്മദ് സഫ്‌വാൻ(എം.എസ്.എഫ്) ആണ് ജനറല്‍ സെക്രട്ടറി.

വൈസ് ചെയർപേഴ്‌സൻ സ്ഥാനത്തേക്ക് എം.എസ്.എഫിന്റെ ഹർഷാദ് പി.കെയും ഷബ്‌ന കെ.ടിയും വിജയിച്ചു. എല്ലാ ജനറല്‍ സീറ്റുകളും എം.എസ്.എഫ്, കെ.എസ്.യു സഖ്യം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!