സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി തുടരും; ഏറ്റെടുത്ത സിനിമകൾ തീർക്കുമ്പോൾ കാബിനറ്റ് പദവി

ന്യൂഡൽഹി : സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനത്ത് തുടരും. സിനിമാ തിരക്കുകൾ പറഞ്ഞ് മന്ത്രിസഭയിൽനിന്ന് ഒഴിയാൻ ശ്രമിച്ച സുരേഷ് ഗോപിക്ക് പൂർണ പിന്തുണ നൽകിയിരിക്കുകയാണ് നരേന്ദ്ര മോദി.

കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് മുൻപ് സിനിമകൾ‌ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകി. കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ‌ ശ്രമിച്ച സുരേഷ് ഗോപിയുമായി കേരളത്തിലെ നേതാക്കൾ ചർച്ച നടത്തിയിരുന്നു.

സഹമന്ത്രി സ്ഥാനം ലഭിച്ചതിൽ സുരേഷ് ഗോപി അതൃപ്തനാണെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയാൻ ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അത്തരം റിപ്പോർട്ടുകൾ തള്ളി സുരേഷ് ഗോപി രംഗത്തെത്തിയത്. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനവും സിനിമാ തിരക്കുകളുടെ പശ്ചാത്തലത്തിൽ സുരേഷ് ഗോപി വേണ്ടെന്നു വയ്ക്കുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഏറ്റെടുത്ത സിനിമകൾ പൂർത്തീകരിച്ചാൽ സുരേഷ് ഗോപി കാബിനറ്റ് പദവിയിലേക്ക് എത്തുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് ബിജെപിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!