മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ പുതുക്കിയ പള്‍സര്‍ 220എഫ് പുറത്തിറക്കി. 1,28,490 രൂപയാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി) വില. കൂടുതല്‍ ആകര്‍ഷണം നല്‍കാന്‍ ചില മാറ്റങ്ങളോടെയാണ് പുതുക്കിയ ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചത്. പുതുക്കിയ ബൈക്ക് ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
സ്പോര്‍ട്ടിയര്‍ ഗ്രാഫിക്‌സുള്ള നാല് പുതിയ ഷേഡുകളിലാണ് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക് ചെറി റെഡ്, ബ്ലാക്ക് ഇങ്ക് ബ്ലൂ, ബ്ലാക്ക് കോപ്പര്‍ ബീജ്, ഗ്രീന്‍ ലൈറ്റ് കോപ്പര്‍ എന്നി നിറകളിലാണ് ബൈക്ക് വിപണിയില്‍ ലഭ്യമാകുക. ഇതില്‍ ഗ്രീന്‍ ലൈറ്റ് കോപ്പര്‍ കളര്‍ സ്‌കീം വേറിട്ടുനില്‍ക്കുന്നു. ഇതിന് മൊത്തത്തില്‍ പച്ച ഫിനിഷും, കോപ്പര്‍, ഡാര്‍ക്ക് ഗ്രേ ഗ്രാഫിക്‌സും ഉണ്ട്. ബള്‍ക്കി ബള്‍ബ് യൂണിറ്റുകള്‍ക്ക് പകരം LED ടേണ്‍-ഇന്‍ഡിക്കേറ്ററുകളും ബൈക്ക് വാഗ്ദാനം ചെയ്യുന്നു.
മുന്‍ പതിപ്പിനെ അപേക്ഷിച്ച്, പുതിയ പള്‍സര്‍ 220എഫിന് 1,221 രൂപ മാത്രമാണ് വില കൂടുതലായി ഉള്ളത്. ഇതിനുപുറമെ, ബൈക്കിന്റെ മെക്കാനിക്കലില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. 20.6bhp കരുത്തും 18.55Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 220cc, എയര്‍, ഓയില്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണ് ഇപ്പോഴും ഈ ബൈക്കിന് കരുത്ത് പകരുന്നത്.
