തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ വോട്ടുകൾക്കൊപ്പം തന്നെ നോട്ടയും എണ്ണപ്പെട്ടിരുന്നു.
കേരളത്തിൽ നോട്ടയുടെ വോട്ടിലും വൻ വർധനവാണുണ്ടായത്. ഏറ്റവും കൂടുതൽ നോട്ട വോട്ടുകൾ പോൾ ചെയ്‌തത് ആലത്തൂരിലാണ്. 12033 വോട്ടുകളാണ് ആലത്തൂരിൽ നോട്ടയ്‌ക്കുള്ളത്.ഏറ്റവും കുറവ് നോട്ടയ്ക്ക് വോട്ട് ലഭിച്ചത് വടകരയിലാണ്.
വടകരയിലൊഴിച്ച് എല്ലാ മണ്ഡലങ്ങളിലും 6000ന് മുകളിൽ വോട്ടുകൾ നോട്ടയ്‌ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 11933 വോട്ടുകളുമായി ലിസ്റ്റിൽ രണ്ടാമത് കോട്ടയമാണ് ഉള്ളത്.
