തൃശൂർ ലോക് സഭാ മണ്ഡലത്തിൽ ചരിത്ര വിജയം സ്വന്തമാക്കിയ സുരേഷ് ഗോപിക്ക് സിനിമാ മേഖലയിൽ നിന്നും അഭിനന്ദന പ്രവാഹം. സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നു.
അഭിനന്ദനങ്ങൾ പ്രിയ സുരേഷ് ഗോപി, എന്ന് സുരേഷ് ഗോപിയുടെ ചിത്രത്തോടൊപ്പം മോഹൻ ലാൽ പോസ്റ്റ് ചെയ്തപ്പോൾ, നിങ്ങളുടെ വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രിയ സുരേഷ് എന്നാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തത്. അദ്ദേഹവും സുരേഷ് ഗോപിയുടെ ചിത്രം ആശംസയോടൊപ്പം വച്ചിരുന്നു.
അതെ സമയം മറ്റ് സിനിമാ താരങ്ങളും സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.
