തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മേൽക്കൈ ഇല്ലാതെ എൽഡിഎഫ്. ഒരു മണ്ഡലത്തിൽ മാത്രമാണ് നിലവിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ബാക്കിയുള്ള 18 മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് നിലനിർത്തുകയാണ്. തൃശ്ശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ശക്തമായ ഭൂരിപക്ഷവുമായി മുന്നേറുന്നു.

ആലത്തുർ മണ്ഡലത്തിൽ മാത്രമാണ് എൽഡിഎഫ് മുന്നേറുന്നത്. മന്ത്രി കെ.രാധാകൃഷ്ണൻ ആണ് ലീഡ് ചെയ്യുന്നത്. 5700 വോട്ടുകൾക്കാണ് രാധാകൃഷ്ണൻ മുന്നേറുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുന്നണിയ്ക്ക് മേൽക്കെെ ഉണ്ടായിരുന്നു. എന്നാൽ ഇവിഎമ്മുകൾ എണ്ണി തുടങ്ങിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥികൾ പിന്നിലാകുകയായിരുന്നു.