ഇടുക്കിയില്‍ കനത്ത മഴ.മഴയെ തുടര്‍ന്ന് തൊടുപുഴ-പുളിയന്മല നാടുകാണി സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞു. ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ജില്ലയിലെ മുഴുവൻ ഇടങ്ങളിലും രാത്രിയാത്രയ്ക്ക് നിരോധനമുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു.
തീവ്രമഴ കണക്കിലെടുത്ത് ജില്ലയില്‍ ഇന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി അടുത്ത ഏഴ് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.