കളമശ്ശേരിയിലെ കനത്ത മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനം:കുസാറ്റ് അധികൃതർ



കൊച്ചി : ഒന്നര മണിക്കൂറില്‍ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ പ്രഫസർ എസ് അഭിലാഷ് അറിയിച്ചു. കുസാറ്റിന്റെ മഴമാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്.

കളമശ്ശേരിയില്‍ ഏകദേശം 400 ഓളം വീടുകളില്‍ വെള്ളം കയറി. മീലേപ്പാടത്ത് മാത്രം 200 ഓളം വീടുകളില്‍ വെള്ളം കയറി. നിലവില്‍ രണ്ട് ദുരിതാശ്വാസക്യാമ്ബുകള്‍ കളമശ്ശേരിയില്‍ ആരംഭിച്ചിട്ടുണ്ട്. കളമശ്ശേരി പത്തടിപ്പാലം മൃൂസിയം നഗറില്‍ നിർത്തിയിട്ടിരുന്ന കാർ വെള്ളകെട്ടില്‍ ഒഴുകിപ്പോകാൻ തുടങ്ങിയതോടെ പ്രദേശവാസികള്‍ കയറ് കെട്ടി വലിച്ച്‌ കയറ്റി.
കാക്കനാട്‌ ഇൻഫോ പാർക്കില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ആലുവ – ഇടപ്പള്ളി റോഡിലും സഹോദരൻ അയ്യപ്പൻ റോഡിലും വെള്ളം കയറി. കാനകള്‍ വൃത്തിയാക്കാത്തതിനാല്‍ പലയിടത്തും വെള്ളം ഒഴുകിപ്പോകുന്നില്ല. നഗരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. കനത്ത മഴ രാവിലെ ഏഴ് മണിക്ക് തുടങ്ങിയതാണ്. വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ചിലയിടങ്ങളില്‍ കക്കൂസ് മാലിന്യം അടക്കം കലർന്ന വെള്ളമാണ് റോഡുകളിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!