കോട്ടയം : ജില്ലയിൽ ഇന്ന് റെഡ് അലേർട്ട്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു
കനത്ത മഴയിൽ ജില്ലയിൽ മലയോര മേഖലയിലടക്കം മണ്ണിടിച്ചിൽ
മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നു
ഈരാറ്റുപേട്ട വാഗമൺ റോഡ് തീക്കോയി കല്ലം ഭാഗത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു മീനച്ചിലാർ കരകവിഞ്ഞതോടെ പാലാ ടൗണിലും വെള്ളം കയറി
ഈരാറ്റുപേട്ട- പാലാ റോഡിൽ പനക്കപ്പാലം. അമ്പാറ എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി.
കോട്ടയം ജില്ലയിൽ റെഡ് അലേർട്ട്
