സൗരക്ഷിക സംസ്ഥാന സമ്മേളനം
26ന് കോട്ടയത്ത്

കോട്ടയം: ചില്‍ഡ്രന്‍സ് റൈറ്റ്‌സ് പ്രോട്ടക്ഷന്‍ സോസൈറ്റിയായ സൗരക്ഷികയുടെ 23-ാംസംസ്ഥാന സമ്മേളനം ഞായറാഴ്ച രാവിലെ 10 മുതല്‍ കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തില്‍ നടക്കും.

ബാല്യ സുരക്ഷയെ സാക്ഷത്കരിക്കുക എന്ന ലക്ഷ്യം നിറവേറ്റാനും കുട്ടികളെ നേരിട്ടും അല്ലാതയും ദുരുപയോഗം ചെയ്യുന്ന സാഹചര്യങ്ങളില്‍ നിന്നും സംരക്ഷണം എന്നിവയാണ് കര്‍മ്മ പദ്ധതി.

സമ്മേളനം ഭിന്നശേഷി കമ്മീഷണര്‍ ജസ്റ്റിസ് എസ്.എച്ച്. പഞ്ചാപകേശന്‍ ഉദ്ഘാടനം ചെയ്യും. സൗരക്ഷിക സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. ശശി ശങ്കര്‍ അധ്യക്ഷനാകും. ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ പ്രഭാഷണം നടത്തും സൗരക്ഷിക സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സന്തോഷ് കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. സൗരക്ഷികയുടെ പ്രവര്‍ത്തന ദൗത്യം സൗരക്ഷിക സംഘടനാ സെക്രട്ടറി വി.ജെ. രാജ് മോഹന്‍ വിശദീകരിക്കും.

അക്ഷര നഗരിയില്‍ അരനൂറ്റാണ്ട് കാലം അധ്യാപനം നടത്തിയ ഗ്രാന്‍ഡ് കോളജ് പ്രിന്‍സിപ്പല്‍ എ.എസ്. മണി, അശരണരായ അച്ഛനമ്മമാര്‍ക്ക് അത്താണിയായ നിഷ സ്‌നേഹക്കൂട്, ഭിന്നശേഷി കുട്ടികള്‍ക്ക് എയ്ഞ്ചല്‍ ഹോം പദ്ധതി നടപ്പിലാക്കിയ സംപ്രീതി ഡയറക്ടര്‍ ഫാ. ടിജോ, ഭിന്നശേഷി കുട്ടികളുടെ പുനരധിവാസ കേന്ദ്രമായ സുകൃതം സേവാനിലയം, സേവനം ജീവിതവ്രതമാക്കിയ നവജീവന്‍ ഡയറക്ടര്‍ പി.യു.തോമസ്, കിടപ്പു രോഗികള്‍ക്കും ഭിന്നശേഷി ആളുകള്‍ക്കും സഹായ കേന്ദ്രമായ ദയ ചാരിറ്റബിള്‍ ചെയര്‍മാന്‍ ജയകൃഷ്ണന്‍ എന്നിവരെ ഉദ്ഘാടന സഭയില്‍ ആദരിക്കും.

വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ പ്രമേയം, പ്രതിജ്ഞ, എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്ക് അനുമോദനം, പ്രതിനിധി സഭ, സംസ്ഥാന ജില്ലാ ഭാരവാഹി പ്രഖ്യാപനം, ഭാവിപ്രവര്‍ത്തനം എന്നീ പരിപാടികള്‍ ഉച്ചയ്ക്ക് ശേഷം നടക്കും.

സംസ്ഥാന ഭാരവാഹികളായ പി.സി. ഗിരീഷ് കുമാര്‍, സോജാ ഗോപാലകൃഷ്ണന്‍. ജില്ല ഭാരവാഹികളായ അഡ്വ. അജി ആര്‍. നായര്‍, പി.എന്‍. ശ്രീകുമാര്‍, ബിനോയ് ലാല്‍, സ്വാഗത സംഘം ചെയര്‍പേഴ്‌സണ്‍ വി.എസ്. ഷീലാ റാണി, ജനറല്‍ സെക്രട്ടറി സിന്ധു മനോജ്, ട്രഷര്‍ രാഖി മധു എന്നിവര്‍ നേതൃത്വം നല്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!