ചിങ്ങവനം റെയിൽവേ സ്റ്റേഷൻ സമീപം ട്രെയിനിൽ നിന്നു വീണ് പത്തനംതിട്ട സ്വദേശിയായ യുവാവിനെ ദാരുണാന്ത്യം

കോട്ടയം : ചിങ്ങവനം റെയിൽവേ സ്റ്റേഷൻ സമീപം ട്രെയിനിൽ നിന്നു വീണ് പത്തനംതിട്ട സ്വദേശിയായ യുവാവിനെ ദാരുണാന്ത്യം. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് പൂവൊണ്ണും വിളയിൽ വീട്ടിൽ തോമസ് ശാമുവേലിൻ്റെ മകൻ ഷോൺ (28) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് 4:30 യോടു കൂടി ചിങ്ങവനം റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം.

തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ഐലൻഡ് എക്സ്പ്രസ്സിലെ യാത്രക്കാരൻ ആയിരുന്നു ഷോൺ.  ട്രെയിനിലെ ജനറൽ കമ്പാർട്ട്മെൻ്റിൻ്റെ വാതിലിനു സമീപം നിന്ന ഷോൺ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു എന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.

ഇയാളുടെ കൂടെയുള്ള പത്തനംതിട്ട സ്വദേശികളും സഹോദരന്മാരുമായ ജോയൽ, ജിജോ എന്നിവർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തിച്ച് തിരികെ ഓടിയെത്തിയാണ് ആശു പത്രിയിൽ കൊണ്ടു പോയത്. തലയ്ക്കു ഗുരുതര പരിക്കേറ്റ ഇയാൾ ചികിത്സയ്ക്കായി കൊണ്ടു പോകും വഴി മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!