ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു, പിന്നാലെ മൃതദേഹത്തിനൊപ്പം സെൽഫി; ചിത്രം ബന്ധുക്കൾക്ക് അയച്ച് യുവാവ്

ഗാസിയാബാദ് : ഭാര്യയെ ഷാളിന് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മൃതദേഹത്തിനൊപ്പെ സെൽഫിയെടുത്ത് ബന്ധുക്കൾക്ക് അയച്ചു നൽകിയ ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്. യുപിയിലെ ഗാസിയബാദിലായിരുന്നു ദാരുണ സംഭവം. യുവാവ് ലോണിയിലെ കൂലിപ്പണിക്കാരനാണ്. ഭാര്യക്ക് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയും. ഇവർ ജോലിക്ക് പോകുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

യുവാവിന്റെ ഇളയ സഹോദരൻ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. വീട്ടിലെത്തി പരിശോധിക്കുമ്പോൾ ചേട്ടത്തിയമ്മ കട്ടിലിൽ മരിച്ച് കിടക്കുന്നതാണ് കണ്ടത്. സഹോദരനെ തൂങ്ങിയ നിലയിലും കണ്ടെത്തി. ഉടനെ വിവരം പൊലീസിനെ അറിയിച്ചു.

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചു. ഇരുവരും തമ്മിൽ ഭാര്യ ജോലിക്ക് പോകുന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹത്തിനാെപ്പമുള്ള ചിത്രങ്ങൾ 5,6 ബന്ധുക്കൾക്കാണ് യുവാവ് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!