ന്യൂഡൽഹി : ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ എയർ കണ്ടീഷനിങ് യൂണിറ്റിൽ തീപിടുത്തം. വിമാനം ഉടൻ തന്നെ ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. 175 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
സംശയാസ്പദമായ രീതിയിലാണ് എയർ കണ്ടീഷനിങ് യൂണിറ്റിൽ തീപിടുത്തം ഉണ്ടായത് എന്നാണ് എയർ ഇന്ത്യ അറിയിക്കുന്നത്. മുൻകരുതലകൾ സ്വീകരിച്ചതായും വിമാനത്തിലെ യാത്രക്കാർക്ക് ബംഗളൂരുവിലേക്ക് പോകുന്നതിന് ബദൽ ക്രമീകരണങ്ങൾ ഒരുക്കിയതായും എയർ ഇന്ത്യ വ്യക്തമാക്കി.