അന്താരാഷ്ട്ര റോളർസ്കേറ്റിംഗിൽ ഇന്ത്യൻ താരം അർജുന് വെങ്കലം

വിളപ്പിൽ: ശ്രീലങ്കയിൽ നടന്ന രണ്ടാമത് അന്തർദേശീയ റോളർ നെറ്റഡ്ബോൾ ചാമ്പ്യൻഷിപ്പ് ജൂനിയർ വിഭാഗത്തിൽ മലയാളി താരം അർജുന് വെങ്കലം. വിളപ്പിൽശാല ചേലക്കാട് അനന്ദഭദ്രത്തിൽ സജികുമാർ – ഗീതു ദമ്പതികളുടെ മകനും, പേയാട് കണ്ണശ മിഷൻ ഹൈസ്കൂൾ വിദ്യാർത്ഥിയുമാണ് അർജുൻ.

കഴിഞ്ഞവർഷം മലേഷ്യയിൽ നടന്ന ഒന്നാമത് ഇൻ്റർനാഷണൽ റോളർ നെറ്റഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കുവേണ്ടി സബ് ജൂനിയർ വിഭാഗത്തിൽ അർജുൻ സ്വർണം നേടിയിരുന്നു.

മുൻ വർഷങ്ങളിൽ ഗോവയിലും ഹരിയാനയിലും നടന്ന ദേശിയ മത്സരങ്ങളിലും അർജുൻ സ്വർണ്ണ മെഡലുകൾ വാരിക്കൂട്ടിയിരുന്നു. പേയാട് ഭജനമഠം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിനിക്സ് റോളർ സെകേറ്റിംഗ് അക്കാഡമി വിദ്യാർത്ഥിയാണ് അർജുൻ. മുൻ ദേശീയ റോളർസ്കേറ്റിംഗ് താരവും വിമുക്തഭടനുമായ ബിജു കെ.  നായരാണ് പരിശീലകൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!