പെട്രോൾ അടിച്ച ശേഷം പണത്തിന് പകരം മൊബൈൽ ഫോൺ…ചോദ്യം ചെയ്തതിന് പമ്പ് അടിച്ച് തകർത്തു

മലപ്പുറം : പെട്രോൾ അടിച്ച ശേഷം പണത്തിന് പകരം മൊബൈൽ ഫോൺ നൽകിയത് ചോദ്യം ചെയ്തതിന് പമ്പ് അടിച്ച് തകർത്ത് കാർ യാത്രികൻ . മലപ്പുറം പുത്തനത്താണി തിരുനാവായ റോഡിലെ ഇന്ത്യൻ ഓയിൽ പെട്രോള്‍ പമ്പിലായിരുന്നു സംഭവം.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പമ്പിലെത്തിയ പ്രതി 200 രൂപയ്ക്ക് ഇന്ധനം നിറച്ചു. പണം ചോദിച്ചതോടെ കയ്യില്‍ കാശില്ലെന്നു പറഞ്ഞ് മൊബൈല്‍ ഫോണ്‍ പമ്പില്‍ ഏല്‍പ്പിച്ച് മുങ്ങി. പിന്നീട് വീണ്ടും ഇയാൾ പമ്പിലെത്തി ഇന്ധനം അടിച്ചു. തുടർന്ന് ജീവനക്കാരൻ പൈസ ആവശ്യപ്പെട്ടപ്പോളാണ് പ്രതി ആക്രമണം നടത്തിയത് .

കാറില്‍ കരുതിയിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് പമ്പിന്റെ ഓഫീസ് അടിച്ചു തകര്‍ത്ത പ്രതി പെട്രോള്‍ ഡിസ്‌പെന്‍സറും തല്ലിത്തകര്‍ത്തു. ആക്രമണത്തിൽ ഓഫീസിന്റെ ഗ്ലാസ് പാളി തെറിച്ച് പമ്പ് ജീവനക്കാരനും പരിക്കേറ്റു. എന്നാൽ ഈ പരാക്രമങ്ങൾക്ക് എല്ലാം ശേഷം രാത്രി നല്‍കിയ മൊബൈല്‍ ഫോൺ പോലും തിരിച്ചു വാങ്ങാതെ തന്നെ പ്രതി തിരിച്ചുപോയി.

തെക്കൻ കുറ്റൂർ വലിയപറമ്പ് സ്വദേശി കല്ലിങ്ങൽ ഷാജഹാനാണ് അക്രമം നടത്തിയത്. പ്രതിയെ പിന്നാലെ കൽപ്പകഞ്ചേരി പൊലീസ് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!