കുന്നംകുളം: തൃശൂര്‍ കുന്നംകുളം കുറുക്കന്‍പാറയില്‍ കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ പതിനാറുപേര്‍ക്ക് പരിക്ക്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമായില്ല.
ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്കാണ് കൂടുതൽ പരിക്കേറ്റത്. ടോറസ് ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തേക്കെടുത്തത്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവർമാരെ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. കനത്ത മഴയ്ക്കിടെയാണ് അപകടം ഉണ്ടായത്.
