വന്‍ ഭക്തജനത്തിരക്ക്‌; കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി ഇന്ന് തുറക്കും

ഡെറാഢൂണ്‍ : ചാര്‍ധാം യാത്രയുടെ ഭാഗമായി കേദാര്‍നാഥ് ധാം ഇന്ന് തുറക്കും. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേദാര്‍നാഥ് ധാം ഭക്തര്‍ക്കായി തുറക്കുന്നത്. ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതകളായ സോന്‍പ്രയാഗ്, ഗൗരികുണ്ഡ് എന്നിവിടങ്ങളില്‍ വന്‍ ഭക്തജനത്തിര ക്കാണ് അനുഭവപ്പെടുന്നത്. ബദരീനാഥ് മെയ് 12ന് തുറക്കും.

2023 നവംബര്‍ 15നാണ് കേദാര്‍നാഥ് ക്ഷേത്രം അടച്ചത്. കേദാര്‍നാഥ് തുറക്കുന്നതിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൗരികുണ്ഡിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.

ഇന്നാണ് ചാര്‍ധാം യാത്രയ്ക്ക് തുടക്കമാവുന്നത്. ചതുര്‍ധാം യാത്രയ്ക്കുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഏപ്രില്‍ പതിനഞ്ചിന് ആരംഭിച്ചിരുന്നു. യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ് എന്നീ നാല് പുണ്യ സ്ഥലങ്ങളിലേക്കുള്ള തീര്‍ഥാടനമാണ് ചാര്‍ധാം യാത്ര. യമുനോത്രിയില്‍ നിന്ന് ആരംഭിച്ച് ഗംഗോത്രിയിലേക്കും അവിടെ നിന്ന് കേദാര്‍നാഥിലേക്കും ഒടുവില്‍ ബദരീനാഥില്‍ അവസാനിക്കുന്നതാണ് ചതുര്‍ധാം യാത്ര.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!