ബംഗളൂരു : കന്നഡ ടെലിവിഷൻ നടി ജ്യോതി റായിയുടെ സ്വകാര്യ വീഡിയോ ചോര്‍ന്നത് വിവാദമായി. ഹിന്ദുസ്ഥാൻ ടൈംസാണ് ഇത് റിപ്പോർട്ട് ചെയ്തതത്. നടിയുടെ വീഡിയോകളും ചിത്രങ്ങളും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുകയും സോഷ്യല്‍ മീഡിയയില്‍ ഇത് വിവാദമാകുകയും ചെയ്തിട്ടുണ്ട്.
തന്‍റെ യൂട്യൂബ് ചാനല്‍ 1000 സബ്‌സ്‌ക്രൈബർ ആയാല്‍ നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടും എന്ന് പറഞ്ഞ് ഒരു എക്‌സ് ഉപയോക്താവ് ജ്യോതിയ്ക്കെതിരെ ഭീഷണി മുഴക്കിയത് വാര്‍ത്തയായിരുന്നു.
അതിനിടെയാണ് ജ്യോതിയുടെ ചിത്രങ്ങളും ചില വീഡിയോകളും വൈറലായത്. ജ്യോതിയുടെ വീഡിയോകള്‍ ചോർത്തിയവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ എക്സ് ഹാൻഡിലുകളില്‍ പോസ്റ്റുമായി എത്തിയിട്ടുണ്ട്. കന്നഡ ടെലിവിഷൻ രംഗത്തെ പ്രശസ്തമായ നടിാണ് ജ്യോതി റായ്. ബന്ദേ ബരാതവ കാലാ എന്ന ടിവി സീരിയലിലെ അഭിനയത്തിലൂടെ പ്രശസ്തയായ ഇവര്‍ 20-ലധികം ടെലിവിഷൻ ഷോകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കൂടാതെ, സീതാരാമ കല്യാണ, ഗന്ധദ ഗുഡി, 99, ദിയ വർണ്ണപതാള തുടങ്ങിയ കന്നഡ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചിട്ടുണ്ട്. ഗുപ്പേദന്ത മനസു എന്ന ഷോയിലാണ് അവർ ഇപ്പോള്‍ അഭിനയിച്ച് വരുന്നത്. ജ്യോതി പലപ്പോഴും തന്‍റെ ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ജ്യോതി റായി.