കോട്ടയം : കണ്ടക്ടറെ കാണാനില്ല!! കട്ടപ്പനയിൽ നിന്നും പുറപ്പെട്ട K S R T C ബസ്സ് കൊടുങ്ങൂരിൽ കണ്ടക്ടറെ കാത്ത് നിർത്തിയത് യാത്രാക്കാരെ വലച്ചു
ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. പൊൻകുന്നത്ത് ഇറങ്ങിയ കണ്ടക്ടർ ബസ്സിൽ കയറിയെന്ന ധാരണയിൽ ഡ്രൈവർ ബസ്സ് ഓടിച്ച് കോട്ടയത്തിന് പോരുന്ന വഴിയിലാണ് കണ്ടക്ടർ കയറിയില്ലെന്നത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ബസ്സ് കൊടുങ്ങൂർ ക്ഷേത്രത്തിന് സമീപം നിർത്തി കണ്ടക്ടർക്കായി കാത്തിരുന്നു. തുടർന്ന് അര മണിക്കൂറിനു ശേഷം കണ്ടക്ടർ സ്വകാര്യ ബസ്സിൽ കൊടുങ്ങൂരിൽ എത്തി. ഇതിനുശേഷമാണ് ബസ് കോട്ടയത്തിന് യാത്ര തുടർന്നത്. ഇതിനോടകം ബസ്സിൽ ഉണ്ടായിരുന്ന പകുതിയിൽ അധികം യാത്രക്കാർ മറ്റ് ബസ്സുകളെ ആശ്രയിച്ച് യാത്ര തുടർന്നു