കോട്ടയം: ദൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്കു പാമ്പാടി കെ.ജി.കോളജിലെ വിദ്യാർഥിയും. 16 കേരള ബറ്റാലിയൻ എൻ.സി.സി. കെഡറ്റുമായ സീനിയർ അണ്ടർ ഓഫിസർ ജേക്കബ് ഫൈൻ ആണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ക്യാംപുകളിൽ നിന്നാണ് എൻ.സി.സി.യുടെ കേരള ആൻഡ് ലക്ഷദ്വീപ് ടീമിന്റെ ഭാഗമായി പരേഡിൽ പങ്കെടുക്കാൻ ജേക്കബ് ഫൈൻ അർഹത നേടിയത്. പാമ്പാടി പുലിക്കത്തടത്തിൽ ഷൈൻ പി. ജേക്കബിൻ്റെയും ആശാ ഷൈൻ്റെയും മകനാണ് ജേക്കബ് ഫൈൻ.