പ്രശസ്ത ഗാനരചയിതാവ് അഭയദേവിൻ്റെ മകൻ എ അരവിന്ദൻ അന്തരിച്ചു

കോട്ടയം : പ്രശസ്ത ഗാനരചയിതാവ് അഭയദേവിൻ്റെ മകൻ തിരുനക്കര ഗായത്രിയിൽ എ. അരവിന്ദൻ (88) അന്തരിച്ചു.

റബർ ബോർഡിൽ നിന്ന് ഡപ്യൂട്ടി ഡയറക്ടറായിട്ടാണ് വിരമിച്ചത്.  തുടർന്ന് ഹിന്ദു ദിനപത്രത്തിൻ്റെ ബിസിനസ് ലൈനിൽ ലേഖകനായും ജോലി ചെയ്യുകയുണ്ടായി.
തിരുനക്കര NSS കരയോഗം ഭരണസമിതി അംഗം, ചിന്മയാ മിഷൻ സെക്രട്ടറി, കൊട്ടാരത്തിൽ ശങ്കുണി സ്മാരക ട്രസ്റ്റ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കോട്ടയം പട്ടണത്തിൻ്റെ ആദ്ധ്യാത്മിക, സാംസ്കാരിക വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

പരേതയായ കമലമ്മയാണ് ഭാര്യ. മക്കൾ – ഗായകൻ അമ്പിളിക്കുട്ടൻ, ജയദേവ് , ജ്യോതി. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!