ഇടുക്കി : കാഞ്ഞാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ പൊലീസുകാരന്റെ കൈയില്‍ ഇരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെട്ടിയുതിര്‍ത്തു. ഇതിനെ തുടർന്ന് പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു . തൊടുപുഴ സ്വദേശി ഇ എച്ച് ഫൈസലിനെയാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
വ്യാഴാഴ്ച്ചയായിരുന്നു സംഭവം നടന്നത്. കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി അന്വേഷണം നടത്തിയ തൊടുപുഴ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മേധാവി സസ്‌പെഷന്‍ നടപടി സ്വീകരിച്ചത്. തറയിലേക്കാണ് വെടിയുതിര്‍ത്തത് അതുകൊണ്ട് തന്നെ വലിയ അപകടമാണ് ഒഴിവായത് .
തോക്കില്‍ നിന്ന് അറിയാതെ വെട്ടിയുതിര്‍ത്തു…പൊലീസുകാരന് സസ്‌പെന്‍ഷന്‍
