‘തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമോ?’ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

കണ്ണൂർ : വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ക്ഷുഭിതനായി.

തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമോയെന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രി ക്ഷോഭിച്ച് മറുപടി നൽകിയത്. തെരഞ്ഞെടുപ്പ് എന്നത് എന്താണെന്ന് മനസിലാക്കാൻ ഇതേവരെ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ എന്തൊരു മാധ്യമപ്രവത്തകൻ ആണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

തുടർന്ന്, ‘നിങ്ങൾക്ക് അതുപോലും മനസിലാക്കാൻ കഴിയുന്നില്ല എന്നല്ലെ ഈ ചോദ്യത്തിന്റെ അർത്ഥമെന്നും ഈ തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് രാജ്യത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനുള്ളതല്ലെ. അതല്ലെ പ്രധാനമായും നോക്കുക. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടിട്ട് അതെ പോലെ ചോദിക്കാൻ നിൽക്കുകയാണോ വേണ്ടത്.

ഇത് കേരള സംസ്ഥാനത്തിന്റെ പ്രവർത്തനത്തെ വിലയിരുത്താനുള്ള തെരഞ്ഞെടുപ്പാണോ. രാജ്യത്തിന്റെ പ്രവർത്തനത്തെ വിലയിരുത്താനുള്ള തെരഞ്ഞെടുപ്പല്ലേയിത്. ഇതൊക്കെയല്ലേ നമ്മൾ മനസിലാക്കേണ്ടത്.’ എന്ന് പറഞ്ഞായിരുന്നു പ്രതികരണം അവസാനിപ്പിച്ചത്. ബാക്കി നമുക്ക് പിന്നീടാകാം എന്ന് പറഞ്ഞ് പിണറായി മാധ്യമങ്ങളോട് പ്രതികരിക്കുന്നത് അവസാനിപ്പിച്ച് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!