മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

പള്ളിക്കത്തോട് : മാതാപിതാക്കളെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ പുളിക്കൽ കവല ചെല്ലിമറ്റം ഭാഗത്ത് പൂവത്തും കുഴിയിൽ വീട്ടിൽ രാജേഷ് പി.റ്റി (44) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം രാത്രി 09.00 മണിയോടുകൂടി വീട്ടിലെത്തുകയും കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ പിതാവുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് പിതാവിനെ ചീത്ത വിളിക്കുകയും, വിറക് കമ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

ആക്രമണം തടഞ്ഞ പിതാവിന്റെ കൈയ്ക്ക് സാരമായി പരിക്കു പറ്റുകയും,നിലത്തുവീണ ഇയാളെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച മാതാവിനെയും ഇയാൾ ഉപദ്രവിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രെജിസ്റ്റർ ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ മനോജ് കെ.എൻ, എസ്.ഐ രമേശൻ പി.എ, എ.എസ്.ഐ ജയചന്ദ്രൻ, സി.പി.ഓ മാരായ സുഭാഷ്, അഭിലാഷ് ആന്റണി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!