തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങൾ ആവേശകരമായ കലാശക്കൊട്ടിൽ അവസാനിച്ചു.
വൈകിട്ട് ആറുമണിയോടെ ആണ് പരസ്യ പ്രചാരണങ്ങൾ സമാപിച്ചത്. ശേഷിക്കുന്ന 37 മണിക്കൂറുകളിൽ നിശബ്ദ പ്രചാരണങ്ങളും, കണക്കുകൂട്ടലുകളും മാത്രം.
പ്രചാരണ സമാപനം മൂന്നുമുന്നണികളും പരമാവധി കൊഴുപ്പിച്ചു.
സംഘർഷം ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ടു കേന്ദ്രങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിശ്ചയിച്ചു നൽകിയിരുന്നു.
മറ്റന്നാൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണു വോട്ടെണ്ണൽ.
പരസ്യ പ്രചാരണങ്ങൾ അവസാനിച്ചു. ഇനി 37 മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ ജനം വിധിയെഴുതും
