കോട്ടയം : ഉഴവൂരിൽ ബെവ്‌കോ ജീവനക്കാരന്റെ കാർ തല്ലിപ്പൊളിച്ചു. രാത്രി 9 മണിയ്ക്ക് ശേഷം മദ്യം നൽകാത്തതാണ് പ്രകോപനത്തിന് കാരണം.
ഉഴവൂർ ബെവ്‌കോ ഔട്ട്‌ലെറ്റ് ഷോപ് ഇൻ ചാർജ് കൃഷ്ണകുമാറിന്റെ കാറാണ് നശിപ്പിച്ചത്. ഔട്ട്‌ലെറ്റ് അടച്ച് പോകാൻ തയ്യാറടുക്കുമ്പോഴാണ് ബൈക്കിലെത്തിയ ആൾ മദ്യം ആവശ്യപ്പെട്ട് എത്തിയത്. സമയം കഴിഞ്ഞതിനാൽ മദ്യം നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഇയാൾ പ്രകോപിതനാകുകയായിരുന്നു എന്നാണ് ജീവനക്കാർ പറയുന്നത്. അയർക്കുന്നം സ്വദേശിയാണ് ഹെൽമെറ്റ് ധരിച്ച് ആക്രമണം നടത്തിയതെന്നാണ് വിവരം.
സംഭവത്തിൽ കുറവിലങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.