തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് പത്തൊൻപതുകാരൻ മരിച്ചു. പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് മരിച്ചത്.
മംഗലപുരം ശാസ്തവട്ടത്തായിരുന്നു അപകടം നടന്നത്.ഇന്നലെ അർധരാത്രിയോടെയാണ് സംഭവം .
അമിത വേഗതയിലെത്തിയ ബൈക്ക് മതിലിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മെഡി. കോളേജിലെത്തിച്ചെങ്കിലും മരിച്ചു. മംഗലപുരം പോലീസ് അപകടത്തിൽ കേസെടുത്തു.