വലം കൈ അപകടത്തിൽ നഷ്ടമായി; ഇടതു കൈ കൊണ്ട് എഴുതിയ സിവിൽ സർവീസ് പരീക്ഷയിൽ പാര്‍വതി ഐഎഎസ് പദവിയിലേക്ക്

അമ്പലപ്പുഴ : അപകടത്തിൽ വലതു കൈ നഷ്ടപ്പെട്ടെങ്കിലും ഇടതു കൈ കൊണ്ട് എഴുതിയ സിവിൽ സർവീസ് പരീക്ഷയിൽ പാർവതിക്ക് മിന്നും വിജയം.

അമ്പലപ്പുഴ ക്ഷേത്രത്തിന് പടിഞ്ഞാറ് അമ്പാടിയിൽ ഗോപകുമാർ ശ്രീലതാ.എസ്.നായർ ദമ്പതികളുടെ മകൾ പാർവതി ഗോപകുമാറിനാണ് സിവിൽ സർവീസ് പരീക്ഷയിൽ 282-ാം റാങ്ക് ലഭിച്ചത്. ചൊവ്വാഴ്ച ഫലം പ്രഖ്യാപിച്ചപ്പോൾ തിളക്കമാർന്ന നേട്ടം കൈവരിച്ചതിൻ്റെ ആഹ്ളാദത്തിലാണ് ഈ കുടുംബം.

2010 ൽ പിതാവുമായി ബൈക്കിൽ പോകുമ്പോൾ ഉണ്ടായ അപകടത്തിൽ വലതു കൈയുടെ മുട്ടിന് താഴെ മുറിച്ചു മുറിച്ചു മാറ്റേണ്ടി വന്നു. ഇപ്പോൾ കൃത്രിമക്കൈയാണ് പിടിപ്പിച്ചിരിക്കുന്നത്. .

പിതാവ് ഗോപകുമാർ ആലപ്പുഴ കളക്ട്രേറ്റിലെ ഡപ്യൂട്ടി തഹസീൽദാറും മാതാവ് ശ്രീകല കാക്കാഴം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയുമാണ്. സഹോദരി രേവതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!