ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. മോങ്ങത്ത് പരേതനായ കിണറ്റിങ്ങൽ അവറാൻ കുട്ടിയുടെ മകൻ കിണറ്റിങ്ങൽ കബീറാണ് (46) മരിച്ചത്.
ഇന്നലെ രാത്രിയാണ് കബീര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. ഒമ്പത് വർഷത്തോളമായി ഖത്തറിൽ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.
മൃതദേഹം ഇന്‍ഡസ്ട്രിയല്‍ ഏരിയ അഹ്സന്‍ മുബൈരിക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: പാത്തുമ്മക്കുട്ടി. ഭാര്യ: ഫർഹാന . മക്കൾ: നിദ ഫാത്തിമ, നഹ്‌യാൻ അഹമ്മദ്, നഫ്‌സാൻ. സഹോദരങ്ങൾ: അബ്ദുൽ മുനീർ, ശിഹാബുദ്ദീൻ, മറിയുമ്മ, സുലൈഖ, സുബൈദ, റസിയ, ആയിഷ.