ആലപ്പുഴ : പഴവീട് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പടയണിക്കിടയിൽ തുള്ളിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തെ ത്തുടർന്ന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു.
പഴവീട് ചക്കുപറമ്പിൽ അനന്ദു (കണ്ണൻ-25), ആലപ്പുഴ മുല്ലാത്തു വളപ്പ് ഓമന ഭവനിൽ രാഹുൽ ബാബു (26) എന്നിവരെയാണ് സൗത്ത് സി ഐ കെ പി ടോംസന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ചയായിരുന്നു സംഭവം നടന്നത് .അറസ്റ്റിലായ അനന്ദു മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് . സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ പഴവീട് ഭാഗത്തുനിന്നും സാഹസികമായി പോലീസ് പിടികൂടുകയായിരുന്നു .സി ഐ കെ പി ടോംസന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്