കാസർകോട്. : മഞ്ചേശ്വരം ഹൊസങ്കടി മൊറത്തണയില്‍ പ്ലൈവുഡ് കമ്പനിയില്‍ വൻ തീപിടിത്തം.
നാല് ഫയർ സ്റ്റേഷനില്‍ നിന്നുള്ള 20 യൂണിറ്റ് ഫയർഎഞ്ചിനുകള്‍ എത്തിയാണ് തീയണച്ചത്
തീപിടിത്തം ഉണ്ടായതിന് പിന്നാലെ ഫാക്ടറിക്ക് ചുറ്റുമുള്ള പ്രദേശം മുഴുവൻ കറുത്ത പുക നിറയുകയായിരുന്നു.
ഇന്നലെ രാത്രി എട്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്. ഷോട്ട് സർക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ആളപായമില്ല.
മഞ്ചേശ്വരം ഹൊസങ്കടി മൊറത്തണയില്‍ പ്ലൈവുഡ് കമ്പനിയില്‍ വൻ തീപിടിത്തം
