നിക്ഷേപത്തുക തിരിച്ചു നല്കിയില്ല; വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് മുമ്പിൽ  കുത്തിയിരിപ്പ് സമരവുമായി ദമ്പതികള്‍

വെള്ളൂര്‍(വൈക്കം)  : നിക്ഷേപത്തുക തിരിച്ച് നല്കണമെന്നാവശ്യപ്പെട്ട്  ദമ്പതികള്‍ വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം . വെള്ളൂര്‍ വല്ലേപറമ്പില്‍ കെ.കെ. മോഹനന്റെ മകള്‍ നിഷയും ഭര്‍ത്താവ് മനോജുമാണ് സമരം നടത്തുന്നത്.

2018ല്‍  സ്ഥിരനിഷേപം നടത്തിയ അഞ്ച് ലക്ഷം രൂപ തിരിച്ചു നല്കണമെന്ന ആവശ്യപ്പെട്ടാണ് സമരം. നിരവധി തവണ പണത്തിനായി ബാങ്ക് ഓഫീസില്‍ കയറിയിറങ്ങിയിട്ടും പണംനല്കാതെ വന്നതോടെയാണ് കുടുംബം സമരത്തിന് തയ്യാറായത്.

ദമ്പതികളുടെ മൂത്തമകള്‍  ബിഎസി നഴ്‌സിങിന് പഠിക്കുകയാണ്, ഇളയമകന്‍ ഇപ്പോള്‍ പ്ലസ് ടു കഴിഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് പണം നിഷേപതുക തിരിച്ച് ലഭിക്കാതെ വന്നതോടെ ഇവര്‍ പിറവം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും മറ്റുചില വ്യക്തികളില്‍ നിന്നും കടം വാങ്ങിയത് തിരിച്ചു കൊടുക്കാന്‍ മാര്‍ഗ്ഗമില്ലാതായെന്ന് മനോജ് പറയുന്നു.

തുക ഒന്നിച്ചു നല്‍കാന്‍ ഉടനെ കഴിയില്ലങ്കില്‍ എത്ര സമയത്തിനുള്ളില്‍ തരാന്‍ കഴിയുമെന്ന് ബാങ്ക് അധികൃതര്‍ പയുന്നില്ല. സഹകരണ സംഘം പ്രസിഡന്റ് പറയുന്നത്  രണ്ട് ആഴ്ചക്കകം 2 ലക്ഷം രൂപ നല്കാം, ബാക്കി തുക സംഘത്തില്‍ ലഭിക്കുന്നതിന് അനുസരിച്ച് നല്‍കാമെ ന്നാണ്. ഇത് സ്വീകാര്യമല്ലന്ന് മനോജ് പറയുന്നത്.

സമരം നടത്തുന്ന ദമ്പതികളെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ബിജുകുമാര്‍, തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് പി.സി. ബിനേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ജെ.ആര്‍. ഗോപാലകൃഷ്ണന്‍, സുബിന്‍ കെ.മോഹന്‍, മണികുട്ടന്‍ കിഴക്കേപൊതിയില്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!