കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പൊതുജനങ്ങളെ ഉൾപ്പെടുത്തി ടെലിവിഷൻ ചാനലുകൾ പ്രാദേശികസ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന രാഷ്ട്രീയസംവാദപരിപാടികൾക്കു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി വേണമെന്നും ആൾക്കൂട്ട നിയന്ത്രണം ഉറപ്പാക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആ പ്രദേശങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി ക്രമസമാധാനം ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദേശം നൽകി.
ടെലിവിഷൻ ചാനലുകളുടെ പ്രാദേശികതല തെരഞ്ഞെടുപ്പ് സംവാദ പരിപാടികൾക്ക് അനുമതി വേണം
