‘സനാതന വിരുദ്ധ മുദ്രാവാക്യം മുഴക്കാനാവില്ല’; കോണ്‍ഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു രാജിവച്ചു. സനാതന വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ തനിക്കാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജി. സമ്പത്തുണ്ടാക്കുന്നവരെ ഏതു നേരവും കുറ്റം പറഞ്ഞുകൊണ്ടിരിക്കാന്‍ ആവില്ലെന്നും, എക്‌സില്‍ പങ്കുവച്ച രാജിക്കത്തില്‍ വല്ലഭ് പറയുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടി സഞ്ചരിക്കുന്ന ദിശ സുഖകരമായി തോന്നുന്നില്ലെന്ന് ഗൗരവ് വല്ലഭ് പറഞ്ഞു. രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. യുവാക്കളയെും ബുദ്ധിജീവികളെയും ആദരിക്കുന്ന പാര്‍ട്ടിയെന്ന തോന്നലിലായിരുന്നു അത്. എന്നാല്‍ കുറെനാളായി പാര്‍ട്ടിക്കു യുവാക്കളോടു മതിപ്പില്ലെന്നാണ് തോന്നുന്നത്. പുതിയ ആശയങ്ങളെ സ്വീകരിക്കാന്‍ അതിനു കഴിയുന്നില്ല.

കോണ്‍ഗ്രസ് ജനങ്ങളില്‍നിന്നു പാടേ അകന്നുകഴിഞ്ഞു. പുതിയ ഇന്ത്യയുടെ അഭിലാഷങ്ങളെ അതിനു മനസ്സിലാക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസിന് അധികാരത്തിലെത്താനോ ശക്തമായ പ്രതിപക്ഷമാവാന്‍ പോലുമോ കഴിയാത്തത്.

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍നിന്നു വിട്ടുനിന്ന കോണ്‍ഗ്രസ് നടപടി വിഷമമുണ്ടാക്കി. താന്‍ ജന്മം കൊണ്ടു ഹിന്ദുവാണ്. കോണ്‍ഗ്രസിലെയും ഇന്ത്യാ മുന്നണിയിലെയും പലരും സനാതന ധര്‍മത്തിനെതിരെ സംസാരിക്കുമ്പോള്‍ പാര്‍ട്ടി മൗനം പാലിക്കുകയാണ്.- ഗൗരവ് വല്ലഭ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!