ഇടുക്കി: സാമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വാഗമൺ സ്വദേശി മനു ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി.
കഞ്ഞിക്കുഴി പോലീസാണ് അറസ്റ്റ് ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ഏതാനും നാളുകളായി ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഇയാളെ പിടികൂടിയത്. കഞ്ഞിക്കുഴി സ്വദേശിനിയായ പെൺകുട്ടിയെ ആണ് യുവാവ് പീഡിപ്പിച്ചത്.
ഒരു വർഷക്കാലമായി പല തവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ എത്തിയായിരുന്നു പീഡനം. വീട്ടുകാരുടെ പരാതിയിൽ കഴിഞ്ഞ ദിവസം ആയിരുന്നു മനുവിനെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയാ യിരുന്നു. ഇയാളിൽ നിന്ന് മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.