തിരുവനന്തപുരം : കേരളത്തിലെ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വിഷയത്തില്‍ ശക്തമായ നപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ടിഎന്‍ സരസുവിനെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വനിതാ സ്ഥാനാര്‍ഥികളെ ഫോണില്‍ വിളിച്ച് തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം വിളിച്ചത്.
സംസരിക്കുന്നതിനിടെ കേരളത്തില്‍ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളുടെ ക്രമക്കേട് സരസു പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ചില വിവലരങ്ങള്‍ തന്റെ പക്കലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തട്ടിപ്പില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
