കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്. ഇ.ഡിയിൽ നിന്ന് ഒറിജിനൽ രേഖകൾ വേണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഫോറൻസിക് പരിശോധന ആവശ്യമുള്ളതിനാൽ രേഖകളുടെ ഒറിജിനൽ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സമാന ആവശ്യവുമായി ക്രൈംബ്രാഞ്ച് നേരത്തെ കീഴ്‌കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു.
തങ്ങളുടെ അന്വേഷണം മുന്നോട്ടുപോകണമെങ്കിൽ രേഖകൾ അത്യാവശ്യമാണെന്നും അത് വിട്ടുനൽകാൻ ഇടപെടണമെന്നുമാണ് ക്രൈംബ്രാഞ്ച് അപ്പീലിൽ ആവശ്യപ്പട്ടിരിക്കുന്നത്.
രാഷ്ട്രീയ ഉദ്ദേശ്യത്തോടെ നടത്തുന്ന നീക്കമാണെന്നും രേഖകളുടെ പകർപ്പ് നൽകാൻ തയാറാണെന്നും ഇ.ഡി ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ ഹർജി തള്ളിയിരുന്നത്.