ഭാര്യ ഉപേക്ഷിച്ചു പോയി;  ഭർത്താവ് ജീവനൊടുക്കി

ചവറ : ഭാര്യ ഉപേക്ഷിച്ചു പോയതിനു പിന്നാലെ യുവാവ് ജീവനൊടുക്കി. ചവറ പുതുക്കാട് ആർ.ആർ.നിവാസിൽ രാജേഷ് (43) ആണ് മരിച്ചത്. രാജേഷിന്റെ ഭാര്യ ജിഷയെ കഴിഞ്ഞ 3 മുതൽ കാണാതായിരുന്നു.

ജിഷയെ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഇന്നലെ ചവറ മടപ്പള്ളിയിലെ വാടക വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ രാജേഷിനെ കണ്ടെത്തിയത്. തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി താഴെ വീണതാണെന്നാണു പൊലീസ് നിഗമനം. കഴുത്തിൽ കയർ കുരുങ്ങിയ നിലയിലായിരുന്നു.

അച്ഛൻ എഴുന്നേൽക്കുന്നില്ലെന്ന് കുട്ടികൾ സമീപത്തെ വീട്ടിൽ അറിയിച്ചതിനെ ത്തുടർന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകിട്ട് നാലരയോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയത്. കുട്ടികളെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറാകാതിരുന്നതോടെ സുജിത്ത് വിജയൻപിള്ള എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.സുരേഷ് കുമാർ, എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ ഇടപെടുകയും ശിശുക്ഷേമ സമിതി സ്ഥലത്ത് എത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!