ഇസ്രയേലിൽ കൊല്ലപ്പെട്ടെ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

 ഇസ്രയേലിൽ കൊല്ലപ്പെട്ടെ മലയാളി യുവാവ് പാറ്റ് നിബിൻ മാക്സ്‍വെല്ലിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരൻ, നോർക്ക പ്രതിനിധികൾ, ഇസ്രയേൽ കോൺസുലേറ്റ് ജനറൽ എന്നിവർ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു.

നിബിൻ മാക്സ്‍വെല്ലിന്റെ ഭൗതികശരീരം ഇന്നലെ  വൈകിട്ട് ആറരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും നോർക്ക പ്രതിനിധികളും ചേർന്ന് ഇസ്രയേൽ കോൺസുൽ ജനറൽ ടാമി ബെൻ- ഹൈം മിൽ നിന്ന് വാങ്ങി ബന്ധുക്കൾക്ക് വിട്ടു നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൗതികശരീരം വേഗം നാട്ടിലെത്തിച്ച ഇസ്രയേൽ സർക്കാരിന് മന്ത്രി നന്ദി അറിയിച്ചു

നിബിന്റെ ശരീരം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ കൊല്ലത്തെ വാടിയിലേക്ക് കൊണ്ടുപോയി.  വടക്കൻ ഇസ്രായേലിലെ കാര്‍ഷിക ഫാമിലായിരുന്നു യുവാവിന്റെ ജോലി. തിങ്കളാഴ്ചയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് നിബിൻ മാക്സ്‍വെല്ല് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!