ഇടുക്കി: ഹോസ്റ്റൽ ഭക്ഷണത്തിൽ ഒച്ച്. തൊടുപുഴ അൽ അസ്ഹർ ലോ കോളേജിന്റെ ഹോസ്റ്റലിൽ നൽകുന്ന ഭക്ഷണത്തിലാണ് ഒച്ചിനെ കണ്ടത്.
ലേഡീസ് ഹോസ്റ്റലിൽ രാത്രിയിൽ നൽകുന്ന കഞ്ഞിയിലാണ് ഒച്ചിനെ കണ്ടത്. സംഭവത്തിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് വിദ്യാർത്ഥികൾ നടത്തുന്നത്.
ഹോസ്റ്റലിലെയും കോളേജിലെയും വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം രാത്രി വൈകിയും തുടർന്നു. 5,550 രൂപ വാടക നൽകി ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിലുള്ള ദുരവസ്ഥ അനുഭവിക്കേണ്ടി വരുന്നത്. നിരവധി വിദ്യാർത്ഥിനികളാണ് ഇത്തരത്തിലുള്ള ദുരവസ്ഥ അനുഭവിക്കേണ്ടി വരുന്നത്. സംഭവത്തിൽ കൃത്യമായ നടപടി സ്വീകരിക്കുന്നത് വരെ പ്രതിഷേധത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു.