രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുന്നതില്‍ പരിഹസിച്ച് സ്മൃതി ഇറാനി…

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പരിഹസിച്ച് സ്മൃതി ഇറാനി.

അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരാണെന്ന് തനിക്കറിയില്ല. രാഹുല്‍ ഗാന്ധി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വിചിത്ര കാഴ്ചയാണിതെന്നും ഇതാദ്യമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഇത്രയധികം സമയമെടുക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.

കോണ്‍ഗ്രസിന്റെ തോല്‍വിയുടെ സൂചനയാണ് ഇതെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. 2019ലെ തോല്‍വിക്ക് ശേഷം അമേഠി സീറ്റ് തിരിച്ചുപിടിക്കാനാണ് രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നതെന്ന ഊഹാപോഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് സ്മൃതി ഇറാനിയുടെ പ്രസ്താവന.

2002 മുതല്‍ 2019 വരെ അമേഠിയെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!