ഇന്ത്യൻ ഹോക്കിയുടെ ഇതിഹാസ പരിശീലകൻ ; ഗുർദിയാൽ സിങ് അന്തരിച്ചു, അന്ത്യം കാനഡയിൽ വച്ച്

ന്യൂഡൽഹി : ഇന്ത്യയുടെ ഇതിഹാസ ഹോക്കി പരിശീലകൻ ഗുർദിയാൽ സിങ് ഭാംഗു അന്തരിച്ചു. 86 വയസ്സായിരുന്നു. കാനഡയിൽ വെച്ചായിരുന്നു അന്ത്യം.

ഇന്ത്യക്ക് കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കി കിരീടം നേടിക്കൊടുത്ത പരിശീലകൻ കൂടിയാണ് ഗുർദിയാൽ സിങ്. 2002ലെ മാഞ്ചെസ്റ്റർ ഗെയിംസിലായിരുന്നു ഇന്ത്യയുടെ ചരിത്രനേട്ടം. ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ അന്ന് വീഴ്ത്തിയത്.

രാജ്യം ദ്യോണാചാര്യ പുരസ്‌കാരം നൽകി ആദരിച്ചു. 2007-ലെ ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് സിനിമ ‘ചക് ദേ ഇന്ത്യ’ പറയുന്നത് ഗുർദിയാൽ സിങിന്റെ കഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!