എല്ലാവരുടെയും വീട്ടുമുറ്റത്ത് ഒരു തുളസി ചെടിയെങ്കിലും ഉണ്ടാകാറുണ്ട്. ആയുര്‍വേദ പ്രകാരം നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണ് തുളസി.
ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധ കൂട്ടാനും പ്രമേഹത്തെ നിയന്ത്രിക്കാനും ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിനും ചര്‍മ്മത്തിലെ അണുബാധകളെ അകറ്റാനുമൊക്കെ തുളസി പണ്ടു കാലം മുതൽക്കേ ഉപയോഗിക്കാറുണ്ടായിരുന്നു.
തുളസി ഇലകള്‍ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ. ഉയർന്ന കൊളസ്ട്രോളിന്‍റെ അളവ് ഹൃദ്രോഗത്തിനും സ്ട്രോക്കിനുമുള്ള പ്രധാന അപകട ഘടകങ്ങളാണ്.
തുളസിയിലയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ചീത്ത കൊളസ്ട്രെളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുമെന്നു ന്യൂട്രീഷ്യന്മാര്‍ അവകാശപ്പെടുന്നു.ശരീരത്തിലെ വീക്കം ലഘൂകരിക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ തുളസിയിലയില്‍ അടങ്ങിയിരിക്കുന്നു.
അതിനാല്‍ പതിവായി തുളസിയിലയിട്ട ചായ കുടിക്കുന്നത് ചീത്ത കൊളസ്ട്രൊളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുപോലെ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും തുളസിയില സഹായിക്കും. അതിനാല്‍ ദിവസവും തുളസിയിലയിട്ട ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
