കോർക്ക് : മകളെയും കുടുംബത്തെയും സന്ദർശിക്കാൻ അയർലൻഡിലെത്തിയ മലയാളി വീട്ടമ്മ അന്തരിച്ചു. കോർക്കിലെ മലോയിലാണ് മാവേലിക്കര കാപ്പിൽ കട്ടക്കളീക്കൽ കുടുംബാംഗമായ ലാലി പോളാണ് (70) അയർലൻഡിൽ എത്തിയതിന്റെ പിറ്റേന്ന് (ഒക്ടോബർ 25) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്.
കോർക്കിലെ മാലോയിൽ താമസിക്കുന്ന മകളെയും കുടുംബത്തെയും കാണുന്നതിന് വേണ്ടിയാണ് ലാലി പോൾ അയർലൻഡിലെ കോർക്കിൽ എത്തിയത്. 25ന് രാവിലെ മകളോടൊപ്പം ചായ തയ്യാറാക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് മരണം സംഭവിച്ചു.
കോർക്കിലെ ക്രിസ്റ്റോസ് മാർത്തോമ്മാ ഇടവകാംഗമായ നിഷ പോളിന്റെ മാതാവും ബിനു തോമസ് വർഗീസിന്റെ ഭാര്യാ മാതാവുമാണ് ലാലി പോൾ. സംസ്കാരം പിന്നീട്.
ലാലി പോളിന്റെ നിര്യാണത്തിൽ കോർക്ക് ക്രിസ്റ്റോസ് മാർത്തോമ്മാ ഇടവക അനുശോചനം അറിയിച്ചു.
