സിനഗോഗിന് മുന്നിൽ തീയിട്ട കേസ്…അന്വേഷണം ഭീകരവാദ വിരുദ്ധ സ്ക്വാഡ് ഏറ്റെടുക്കണമെന്ന് പൊലീസ്

എറണാകുളം : സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ, അന്വേഷണം ഭീകരവാദ വിരുദ്ധ സ്ക്വാഡ് ഏറ്റെടുക്കണമെന്ന് പൊലീസ്. ഈ ആവശ്യം ഉന്നയിച്ച് എടിഎസിന് റിപ്പോർട്ട്‌ നൽകി.

പ്രതി എബിൻ പോളിനെതിരെ യുഎപിഎ അടക്കം ചുമത്തിയ സാഹചര്യത്തിലാണ് നടപടി. തീവ്രവാദ സ്വഭാവമുള്ള കേസെന്നും പൊലീസ്. കേസിൽ എൻഐഎ അടക്കം ഉടൻ അന്വേഷണം ആരംഭിക്കും. എബിൻ പോളിനെതിരെ യുഎപിഎയിലെ ഭീകരപ്രവർത്തനം ഗൂഢാലോചന എന്നീ ഗുരുതരമായ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് എറണാകുളം മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

നേരത്തെ കേന്ദ്ര ഏജൻസികൾ എബിനെ ചോദ്യം ചെയ്തിരുന്നു. സംഭവത്തിന്‌ പിന്നിൽ വൻ ഗൂഡലോചനയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. മൂവാറ്റുപുഴയിൽ ആൾവാസമില്ലാത്ത കെട്ടിടത്തിൽ ആക്രമണം നടത്തിയതിലും മൂവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂം ആക്രമണത്തിലും എബിനെ പ്രതി ചേർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!