കാപ്പ, ക്രിമിനൽ കേസ് പ്രതികളുമായുള്ള ബന്ധം തെളിഞ്ഞു…തിരുവല്ല പൊലീസ് സ്റ്റേഷനിലെ CPOയെ….

പത്തനംതിട്ട: തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിപിഒ നിഷാന്ത് പി ചന്ദ്രനെ പിരിച്ചുവിടാൻ തീരുമാനം. ജില്ലാ പൊലീസ് മേധാവി പോലീസ് ഉദ്യോഗസ്ഥന് ഇത് സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി.

കാപ്പ, ക്രിമിനൽ കേസ് പ്രതികളുമായി നിഷാന്ത് പി ചന്ദ്രന് ബന്ധം ഉണ്ടെന്ന് തെളിഞ്ഞതായി നോട്ടീസ് വ്യക്തമാക്കുന്നു. പ്രതികളോടൊപ്പമുള്ള ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ നിഷാന്ത് പി ചന്ദ്രൻ പോസ്റ്റ് ചെയ്തുവെന്നും ഫോണിൽ പ്രതികളുമായി നിരന്തരം പോലീസ് ഉദ്യോഗസ്ഥൻ ബന്ധപ്പെട്ടതായി തെളിഞ്ഞുവെന്നും നോട്ടീസ് ചൂണ്ടിക്കാണിക്കുന്നു.

ക്രിമിനലുകളുമായി ചേർന്ന് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തത് വഴി പൊതു ജനങ്ങൾക്കിടയിൽ പോലീസ് സേനയെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നും നോട്ടീസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഒരു പോലീസ് സേനാഗം എന്ന നിലയിൽ നിഷാന്ത് പി ചന്ദ്രൻ്റെ ഇത്തരം പ്രവൃത്തി ഗുരുതരമായ അച്ചടക്ക ലംഘനവും കൃത്യവിലോപവും സ്വഭാവ ദൂഷ്യവും ഓദ്യോഗിക പദവിയുടെ ദുരുപയോഗവും ആണെന്ന് സമർപ്പിക്കപ്പെട്ട രേഖകൾ പരിശോധിച്ചതിൽ നിന്നും ബോധ്യപ്പെട്ടുവെന്നും നോട്ടീസ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!