അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി… എ ദാമോദരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി…

സന്നിധാനം : ശബരിമല , മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു. ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടത് . നിലവിൽ തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിൽ കഴിഞ്ഞ 5 വർഷമായി മേല്ശാന്തിയാണ്.

ഏഴ് പേരുടെ പട്ടികയിൽ നിന്നാണ് അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. അഞ്ചു തവണ മേൽശാന്തി ആകാൻ അപേക്ഷ നൽകി. നാല് തവണ ചുരുക്ക പട്ടികയിലും വന്നിരുന്നു.

നാളെ രാവിലെ തന്നെ ശബരിമലയിലേക്ക് തിരിക്കും. ഒരു വർഷകാലം ഭഗവാനെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ലഭിച്ചത് വലിയൊരു അവസരമാണ് അത് തന്നെയാണ് ഏറ്റവും വലിയ പുണ്യം. തന്റെ ഭാഗത്ത് നിന്ന് സ്വഭാവ ദൂഷ്യമോ വീഴ്ചയോ ഒരുകാരണവശാലും ഉണ്ടാകില്ലെന്ന് അയ്യപ്പഭക്തന്മാർക്ക് ഉറപ്പുനല്കുകയാണ് അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പ്രതികരിച്ചു.

എ ദാമോദരന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. കോഴിക്കോട് വടകര സ്വദേശിയാണ്. നിലവില്‍പയ്യോളി കീഴൂര്‍ ശിവക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്.

സന്നിധാനത്ത് തന്ത്രിമാരുടെയും ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ നറുക്കെടുപ്പില്‍ പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുട്ടിയാണ് തന്ത്രിമാരെ തെരഞ്ഞെടുത്തത്.

വൃശ്ചികം ഒന്ന് മണ്ഡലമകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുമ്പോഴാകും പുതിയ മേല്‍ശാന്തി ചുമതലയേല്‍ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!