ഇന്ന് ഗാന്ധി ജയന്തി. ഗാന്ധി സ്മൃതിയിൽ രാജ്യം…



ന്യൂഡൽഹി :  രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ് ഇന്ന്. സത്യാഗ്രഹം എന്ന സമരമാർഗത്തിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം പോരാടിയ മഹാത്മാവിൻ്റെ സ്‌മരണ ഇന്ന് രാജ്യമാകെ ഇരമ്പും.

അഹിംസാത്മകമായ നിയമലംഘനത്തിനും സമാധാനപരമായ ചെറുത്തുനിൽപ്പിനും വേണ്ടി അക്ഷീണം പ്രയത്നിച്ച ഗാന്ധിയുടെ പോരാട്ടവഴികൾ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമുദ്രയായി മാറി. ഗാന്ധിജിയുടെ അഹിംസാത്മക പ്രത്യയശാസ്ത്രം മൂലമാണ് ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസ ദിനമായി മാറിയത്.

1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്യം നേടിയെങ്കിലും ഭാരത വിഭജനത്തിൻ്റെ വേദനകളിലായിരുന്നു മഹാത്മാവ്. 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 -നാണ് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവെയാണ് നാഥുറാം ഗോഡ്സേയുടെ വെടിയേറ്റ് അദ്ദേഹം മരണമടയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!