പാര്‍ട്ടികളിലെ പ്രായപരിധി ശുദ്ധ അസംബന്ധം’….സഭയില്‍ ചിരി പടര്‍ത്തി ജി സുധാകരന്‍

തിരുവനന്തപുരം: പാര്‍ട്ടികളില്‍ പ്രായ പരിധിവെയ്ക്കുന്നത് അസംബന്ധമാണെന്ന് ജി സുധാകരന്‍ എംഎല്‍എ. അത് വെച്ചവരെല്ലാം അനുഭവിക്കുമെന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ജി സുധാകരന്‍ പറഞ്ഞു.

മുതിര്‍ന്ന പൗരന്മാരുടെ അവകാശസംരക്ഷണ ബില്ലിന്റെ ചര്‍ച്ചാവേളയിലായിരുന്നു ജി സുധാകരന്റെ പരാമര്‍ശം.‘പ്രായപരിധി ശുദ്ധ അസംബന്ധമാണ്. ബുദ്ധിയില്ലായ്മയാണ്. ചരിത്രനിരാസമാണ്. അത് വെച്ചവരെല്ലാം അനുഭവിക്കും സര്‍…അനുഭവിച്ചുകൊണ്ടിരിക്കുകയാണ് സാര്‍…’, എന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം.

‘ഒരു പാര്‍ട്ടിയുടെ കാര്യം മാത്രമല്ല. എനിക്ക് 75 വയസ്സ് ആയില്ല. ഞാന്‍ മൂന്നര വയസ്സില്‍ അക്ഷരം പഠിച്ചതിനാല്‍ ആറ് വയസ്സുവെച്ച് സ്‌കൂളില്‍ ചേര്‍ത്തതാണ്’, ജി സുധാകരന്‍ പറഞ്ഞു.

പൊളിറ്റ് ബ്യൂറോയിലും കോണ്‍ഗ്രസിലും ബിജെപിയിലുമെല്ലാം മുതിര്‍ന്ന പൗരരെ പ്രായപരിധിയുടെ പേരില്‍ ഒഴിവാക്കുന്നത് ശരിയാണോയെന്ന് എം വിന്‍സെന്റ് ചോദിച്ചപ്പോഴായിരുന്നു ചിരി പടര്‍ത്തുന്ന മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!