ജോലിക്ക് പോകുന്നതിനിടെ വാഹനാപകടം: കുവൈറ്റിൽ മലയാളി ഹോം നഴ്സ് മരിച്ചു

കൊല്ലം: കുവൈറ്റിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി (51) ആണ് മരിച്ചത്. കുവൈറ്റിൽ ഹോം നേഴ്സായി ജോലി നോക്കുകയായിരുന്നു. ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.

ഇന്നലെ രാവിലെ പതിനൊന്നരയോടെ കുവൈത്തിലെ ഫർവാനിയയിൽ വച്ചാണ് അപകടമുണ്ടായത്. ജയകുമാരി യാത്ര ചെയ്തിരുന്ന ടാക്സി മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് അബ്ബാസിയ നിർവാഹക സമിതിയംഗമായ ജയകുമാരി കുവൈത്തിൽ തന്നെ ജോലി ചെയ്യുന്ന സഹോദരിയോടൊപ്പം ആയിരുന്നു താമസം.

കുറച്ചു മാസങ്ങൾക്ക് മുൻപാണ് മകന്റെ ചരമ വാർഷികത്തിന് നാട്ടിൽ വന്നിട്ട് തിരിച്ചുപോയത്. ഭർത്താവ് : പരേതനായ ബാബു. മക്കൾ: പരേതനായ മിഥുൻ, മീദു. മരുമകൻ രാഹുൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!